
ബഹ്‌റൈന്‍: ലോകമാകെയുള്ള 30 നഗരങ്ങളിലേക്ക് ജീവനക്കാരെ കണ്ടെത്താന്‍ ആറാഴ്ച നീളുന്ന റിക്രൂട്ട്മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ്.
ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് വിമാനകമ്പനിയാണ് ജീവനക്കാരെ തേടുന്നു.
ക്യാബിന്‍ ക്രൂവടക്കമുളള ജീവനക്കാരുടെ നിയമനത്തിന് വേണ്ടി ആറാഴ്‌ച നീളുന്ന റിക്രൂട്‌മെന്റ് ഡ്രൈവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയ മുതല്‍ ബ്രിട്ടണ്‍ വരെ സഞ്ചരിക്കുന്ന എമിറേറ്റ്സ് ടീം ഇവിടങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ കാണും. നിരവധി യൂറോപ്യന്‍ നഗരങ്ങളിലും കെയ്‌റോ, ടുണീസ്യ, അല്‍ജെയ്‌ഴ്‌സ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും അഭിമുഖമുണ്ടാകും.
അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉദ്യോഗാര്‍ത്ഥികളെ നേരില്‍ കണ്ട് അഭിമുഖം നടത്തി നിയമനത്തിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് എച്ച് ആര്‍ അധികൃതര്‍ അറിയിച്ചു.
https://www.emiratesgroupcareers.com/cabin-crew എന്ന വിലാസത്തില്‍ താല്‍പര്യമുളളവര്‍ക്ക് അപേക്ഷകളയക്കാം.