റിയാദ്: സൗദിയിൽ വിദേശികൾക്ക് സന്ദർശക വിസയിൽ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വർധിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അപ്ഡേഷനു ശേഷമാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയത്.
മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മാതാമഹൻ, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്.
മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ.