ആദ്യ നൈക ലക്സ് സ്റ്റോർ കൊച്ചി ലുലുമാളിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫാഷൻ-സൗന്ദര്യ ഡെസ്റ്റിനേഷനായ നൈക കൊച്ചി ലുലുമാളിൽ പ്രവർത്തനമാരംഭിച്ചു.

അതിമനോഹരമായ പുതിയ നൈക്ക ലക്സ് സ്റ്റോറിൽ ബ്യൂട്ടി, ഗ്രൂമിങ്ങിന് ആവശ്യമായ എല്ലാവസ്തുക്കളുടേയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്, ഇതിലൂടെ നൈക്ക വാഗ്ദാനം ചെയ്യുന്ന മികച്ച സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ആഡംബരപൂർണ്ണമായ ഒരു റീട്ടെയ്ൽ അനുഭവം ലഭ്യമാകുന്നു.

ലുലുമാളിൽ 1100 ചതുരശ്ര അടിയിലായി ഒരുക്കിയിരിക്കുന്ന നൈക്ക ലക്സ് സ്റ്റോറിൽ മേക്കപ്പ്, സ്കിൻ കെയർ വസ്തുക്കളുടേയും എസ്റ്റീ ലോഡർ, സ്മാഷ്ബോക്സ്, ബോബി ബ്രൗൺ, ഹുഡബ്യൂട്ടി, കെ ബ്യൂട്ടി, നൈക്ക കോസ്മെറ്റിക്സ്, ക്ലിനിക്ക്, ഇന്നിസ്ഫ്രീ എന്നീ പ്രമുഖ ഇന്ത്യൻ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ പെർഫ്യൂമുകളുടേയും മികച്ച ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

ഉടൻ തന്നെ പ്രമുഖ ബ്യൂട്ടി ബ്രാൻഡായ ഷാർലറ്റ് ടിൽബറിയും നൈക്ക സ്റ്റോറിൽ ലഭ്യമാകും.

നൈക്കയുടെ ബ്യൂട്ടി അസിസ്റ്റന്റുമാർ നിങ്ങളെ അതിരുകളില്ലാത്ത ഷോപ്പിങ്ങ് അനുഭവത്തിലേക്ക് നയിക്കുകയും നിങ്ങൾക്ക് ഏറ്റവും അത്യാവശ്യം വേണ്ട വസ്തുക്കൾ എന്തൊക്കെയാണെന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

‘നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ അഭിനിവേശം’ എന്ന വാഗ്ദാനത്തിന് അനുസൃതമായി ഓരോ ഉപഭോക്താവിന്റേയും ഷോപ്പിങ്ങ് അനുഭവം കഴിയുന്നത്ര സമ്പർക്കരഹിതവും സുരക്ഷിതവുമാക്കുന്നതിനായി നൈക്ക നിരവധി സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.

ഇതിൽ പതിവ് ഫ്യൂമിഗേഷൻ, ക്ലീനിങ്ങ് നടപടികളും ഒപ്പം സ്റ്റോറിലേക്ക് എത്തുന്ന എല്ലാ വ്യക്തികളുടേയും ശരീര താപനില പരിശോധന, കൈകളുടെ വൃത്തിയാക്കൽ എന്നിവ ഉൾപ്പെടുന്നു.

ഒരു നിശ്ചിതസമയത്തിനുള്ളിൽ പരിമിതമായ ജീവനക്കാരേയും ഉപഭോക്താക്കളേയും അനുനുവദിച്ചുകൊണ്ട് സാമൂഹിക അകലവും ഉറപ്പാക്കുന്നു.

“കൊച്ചി എന്നും ഒരു സ്പെഷ്യൽ മാർക്കറ്റായിരുന്നു. അതിനാൽ ഈ നഗരത്തിലെ സൗന്ദര്യ പ്രേമികൾക്കായി ഒരു ഓഫ്‌ലൈൻ അനുഭവം അവതരിപ്പിക്കാനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതിനാലാണ് ആദ്യ നൈക ലക്സ് സ്റ്റോർ കൊച്ചിയിൽ തന്നെ ആരംഭിച്ചത്.” നൈക്ക വക്താവ് പറഞ്ഞു.

“ഉപഭോക്താക്കളുടെ എല്ലാ സൗന്ദര്യ ആവശ്യങ്ങളും നിറവേറ്റുന്ന ഈ സ്റ്റോർ വിവിധ റേഞ്ചുകളിലുള്ള ലക്സ് ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ ശുചിത്വ പ്രോട്ടോക്കോളുകളും നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ പുതിയ സ്റ്റോർ എല്ലാ ഷോപ്പിങ്ങ് പ്രേമികളേയും സ്വാഗതം ചെയ്യാൻ പൂർണ്ണമായും സജ്ജമാണ്.” നൈക്ക വക്താവ് പറഞ്ഞു.

0484 4060303 എന്ന നമ്പരിൽ ഉപഭോക്താക്കൾക്ക് ലുലുമാളിലെ നൈക്ക ലക്സ് സ്റ്റോർ ടീമിനെ സമീപിക്കാനും വീട്ടിലിരുന്നുതന്നെ ബ്യൂട്ടി ഷോപ്പിങ്ങ് അനുഭവം ആസ്വദിക്കാനും സാധിക്കുന്നതാണ്.

മേൽവിലാസം: നൈക്ക ലക്സ് സ്റ്റോർ, G60/61, ലുലു ഇന്റർനാഷണൽ ഷോപ്പിങ്ങ് മാൾപ്രൈവറ്റ് ലിമിറ്റഡ്, 34/1000, എൻ.എച്ച് 47, ഇടപ്പള്ളി, കൊച്ചി-682024.

Related Articles

Back to top button