തിരുവനന്തപുരം: സിറാജ് ഫോട്ടോഗ്രാഫർ ടി. ശിവജി കുമാറിനെ വഞ്ചിയൂർ കോടതി വളപ്പിൽ വച്ച് പോലീസും അഭിഭാഷകരും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബും ക്യാപിറ്റൽ ലെൻസ് വ്യൂവും സംയുക്തമായി നടത്തിയ പ്രതിഷേധ ജാഥ പ്രസ് ക്ലബിനു മുന്നിൽ നിന്ന് ആരംഭിച്ചു.
പ്രസ് ക്ലബ് പ്രസിഡൻറ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ, ഉള്ളൂർ രാജേഷ്, ദീപപ്രസാദ് എന്നിവർ നേതൃത്വം നൽകി.
സെക്രട്ടേറിയറ്റിനു മുന്നിൽ മെഴുകുതിരികൾ തെളിച്ച് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി. പ്രതാപചന്ദ്രൻ, ആർ. അജയഘോഷ്, എസ്. അജിത് കുമാർ, ബിമൽ തമ്പി, രാജേഷ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വഞ്ചിയൂർ കോടതിയിൽ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം ഉണ്ടായത്.
ശിവകുമാറിന് ക്രൂരമായി മർദ്ദനമേറ്റു. സർക്കാർ തിരിച്ചറിയൽ കാർഡും KUWJ യുടെ പ്രസ് ഐ ഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി.