
തിരുവനന്തപുരം: കാർട്ടൂണിൽ അഭിരുചിയുളള കുട്ടികളിലെ കല പ്രോത്സാഹിപ്പിക്കുന്നതിന് സൗജന്യ കാർട്ടൂൺ പരിശീലന കളരികൾ.
ഭാവിയിലെ കാർട്ടൂണിസ്റ്റുകളെ കണ്ടെത്തി വളർത്താനുള്ള കാർട്ടൂൺ അക്കാദമിയുടെ പുതിയ പരിപാടിക്ക് ആഗസ്റ്റ് 13 ന് തുടക്കമാകും.
എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 100 കുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം. ആറു മാസമാണ് പരിശീലനം.
പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ 25 ക്ലാസുകൾ ഉണ്ടാകും. വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ്, തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് ക്ലാസ്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേരള കാർട്ടൂൺ അക്കാദമിയുടെ സർട്ടിഫിക്കറ്റ് നൽകും.
താല്പര്യമുള്ള കുട്ടികൾക്ക് പേര്, മേൽവിലാസം, ക്ലാസ്സ്, സ്കൂൾ, വാട്സാപ്പ് നമ്പർ (നിർബന്ധം) ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം അപേക്ഷിക്കാം.
ഒപ്പം ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’ എന്ന വിഷയത്തിൽ ഒരു കാർട്ടൂൺ, മറ്റേതെങ്കിലും വിഷയത്തിൽ വരച്ച രണ്ട് കാർട്ടൂണുകൾ / ചിത്രങ്ങൾ എന്നിവയും ഇമെയിൽ അയക്കുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ആഗസ്റ്റ് ഒന്ന്. അയക്കേണ്ട വിലാസം: kcakidsclub@gmail.com. വിവരങ്ങൾക്ക്: http://cartoonacademy.blogspot.com/.