നിരക്കുകളിൽ ഇളവ്; 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

തിരുവനന്തപുരം: വാണിജ്യ ഉപഭോക്താക്കൾക്ക് വെെദ്യുതി ഫിക്‌സഡ് ചാർജിൽ 25% ഇളവും സിനിമ തിയേറ്ററുകൾക്ക് 50% ഇളവും നൽകാൻ തീരുമാനം.

കൊവിഡും ലോക്ക്ഡൗണും മൂലം വിവിധ മേഖലകൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

പ്രതിമാസം 30 യൂണിറ്റ് വെെദ്യുതി ഉപയോ​ഗിക്കുന്ന ​ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വെെദ്യുതി നൽകാനും തീരുമാനമായി.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് 2021 മേയ് മാസത്തെ ഫിക്‌സഡ് ചാര്‍ജിൽ 25 ശതമാനം ഇളവും സിനിമ തീയേറ്ററുകള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവും നല്‍കാനാണ് തീരുമാനം.

ബാക്കി വരുന്ന തുക അടയ്ക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിക്കും.

പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും.

നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

Related Articles

Back to top button