ആധാര്‍ കാര്‍ഡ് വഴി ലക്ഷങ്ങളുടെ വായ്പ നേടാം

ആധാര്‍ കാര്‍ഡ് കൊണ്ട് അറിയാത്ത പല ഗുണങ്ങളും ഉണ്ട്. വെറുമൊരു തിരിച്ചറിയല്‍ രേഖ എന്നു കരുതി മാറ്റിവെയ്ക്കാനുള്ളതല്ല

ആധാര്‍ കാര്‍ഡ്. അത്യാവശ്യത്തിന് പണം കണ്ടെത്താനുള്ള വഴി കൂടിയാണിത്. എത്ര ശമ്പളമുള്ള വ്യക്തിയാണെങ്കിലും പെട്ടെന്നൊരു അത്യാവശ്യത്തിന് ഭീമമായ തുക വേണ്ടി വന്നാല്‍ വായ്പ തന്നെയാകും മുന്നില്‍ ഉള്ള വഴി.

ഇതിനായി ബാങ്കുകളെ സമീപിക്കുമ്പോള്‍ പേപ്പര്‍ വര്‍ക്കുകളില്‍ പെട്ട് കാലതാമസം നേരിടും. എന്നാല്‍ ഇനി ബാങ്ക് വഴി ആധാര്‍ കാര്‍ഡ് കാണിച്ച് എളുപ്പത്തില്‍ വായ്പ നേടാന്‍ സാധിക്കും.

ആധാര്‍ വഴിയുള്ള വായ്പകള്‍ 24 മണിക്കൂറിനുള്ളില്‍ ലഭിക്കും. എന്നാല്‍ ചില ഘടകങ്ങള്‍ ഒത്തുവരണം.

അതിലൊന്ന് ക്രെഡിറ്റ് സ്‌കോറാണ്. സ്‌കോര്‍ 750ന് മുകളിലുള്ള വ്യക്തികള്‍ക്കാണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വായ്പ നേടാന്‍ സാധിക്കുക. വായ്പ വാങ്ങുന്ന വ്യക്തിയുടെ പ്രായം 21 വയസിനും 60 വയസിനും മധ്യേ ആയിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.

മാസ ശമ്പളം കുറഞ്ഞത് 25,000 രൂപ ഉള്ളവര്‍ക്കാണ് ഇത്തരത്തില്‍ വായ്പ നേടാന്‍ സാധിക്കുക. ജോലിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിലവിലെ സ്ഥാപനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവരുമായിരിക്കണമെന്ന് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്നു.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തിരിച്ചടയ്ക്കല്‍ കാലാവധി. ചില ബാങ്കുകള്‍ 72 മാസത്തെ കാലാവധിയും നല്‍കുന്നുണ്ട്.

Related Articles

Back to top button