സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

കൊ​ച്ചി: സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക്. പ​വ​ന് 42,000 രൂ​പ ക​ട​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യാ​ണി​ത്. ഇ​ന്ന് ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,270 രൂ​പ​യും പ​വ​ന് 42,160 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ വി​ല 1934 ഡോ​ള​റും ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 81.63 ലു​മാ​ണ്.

50 വ​ർ​ഷ​ത്തെ സ്വ​ർ​ണ വി​ല പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ലോ​ക​ത്ത് മ​റ്റൊ​രു വ​സ്തു​വി​നും ല​ഭി​ക്കാ​ത്ത വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2020 ഓ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള ഉ​യ​ർ​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യു​മാ​യി​രു​ന്നു.

2020ൽ ​അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ വി​ല റി​ക്കാ​ർ​ഡി​ലാ​യി​രു​ന്നു. 2077 ഡോ​ള​ർ. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 74 ലു​മാ​യി​രു​ന്നു.1973 ൽ ​കേ​ര​ള​ത്തി​ൽ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 27.50 രൂ​പ​യാ​യി​രു​ന്നു.

പ​വ​ൻ വി​ല 220 രൂ​പ​യു​മാ​യി​രു​ന്നു. 190 മ​ട​ങ്ങ് വ​ർ​ദ്ധ​ന​വാ​ണ് ഇ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ സ്വ​ർ​ണ വി​ല 19000 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

1960-70 ഡോ​ള​ർ വ​രെ അ​ന്താ​രാ​ഷ്ട്ര വി​ല എ​ത്താ​മെ​ന്നും, അ​തി​നി​ടെ വി​ല​യി​ൽ ചെ​റി​യ തി​രു​ത്ത​ൽ വ​രു​മെ​ന്ന സൂ​ച​ന​ക​ളു​മു​ണ്ട്.

Related Articles

Back to top button