സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍​വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍​വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സ്വ​ർ​ണം ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1040 രൂ​പ​യും ഉ​യ​ർ​ന്ന് ഗ്രാ​മി​ന് 5,070 രൂ​പ​യും പ​വ​ന് 40,562 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2056 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

രൂ​പ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യി 76.99ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല കു​തി​ച്ചു​ക​യ​റി​യ​ത്. റ​ഷ്യ – യു​ക്രെ​യ്ന്‍ യു​ദ്ധം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.

2020 ഓ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു സ​മീ​പ​കാ​ല​ത്ത് സ്വ​ര്‍​ണ​ത്തി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യു​മാ​യി​രു​ന്നു.

വ​ന്‍​കി​ട നി​ക്ഷേ​പ​ക​ര്‍ വീ​ണ്ടും വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം വാ​ങ്ങി​ക്കൂ​ട്ടു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്നു​ള്ള​ത്. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്ന് വി​ദ​ഗ്ധ​ർ ആ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related Articles

Back to top button