തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീഡിയോ പ്രചരിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. പൊതുഭരണ വകുപ്പ് ഓഫീസ് അറ്റൻഡർ എ. മണിക്കുട്ടനെയാണ് സസ്പെൻഡ് ചെയ്തത്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റേതാണ് നടപടി. ഓഫീസ് അറ്റൻഡർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചത്.
റിജിൽ മാക്കുറ്റി പാന്റിട്ട് കെ റെയിൽ പ്രതിഷേധത്തിന് പോയതിനെതിരെ എം.വി. ജയരാജൻ ആക്ഷേപമുന്നയിച്ചിരുന്നു.
മുണ്ടുടുത്ത് നടക്കുന്നവൻ വേഷം മാറി പാന്റിട്ടു പോയാണ് സമരം നടത്തുന്നതെന്നായിരുന്നു ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം.
ഈ വീഡിയോയും മുഖ്യമന്ത്രി പാന്റ് ധരിച്ചുമുള്ള ചിത്രം ചേർത്തുവച്ച ട്രോളാണ് മണിക്കുട്ടൻ അറ്റൻഡർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്.
ഇതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.