
തിരുവനന്തപുരം: അമ്മയെ അറിയിക്കാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. ദത്തുനല്കല് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
അമ്മ അനുപമയെ ഫോണിൽ വിളിച്ച വീണ ജോർജ് പ്രശ്നം പരിഹരിക്കുന്നതിനു ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പ് നൽകി.
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിലുണ്ടായ വീഴ്ചകളിൽ നടപടിയുണ്ടാകുമെന്നു മന്ത്രി ഉറപ്പ് നൽകിയതായി അനുപമ പറഞ്ഞു.
വീഴ്ചകൾ കണ്ടെത്താൻ വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനുമൊരു അമ്മയാണ്, കാര്യങ്ങൾ മനസിലാകുമെന്നു മന്ത്രി പറഞ്ഞതായി അനുപമ പറഞ്ഞു.
തന്റെ സമ്മതമില്ലാതെയാണ് ദത്ത് നൽകിയതെന്നു പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അനുപമ നിരാഹാര സമരം ആരംഭിച്ചത്.
സർക്കാർ ഇടപെടൽ വന്നതോടെ അനുപമ നിരാഹാര സമരം അവസാനിപ്പിച്ചു.
സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ലെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയുള്ള ഏക പ്രതീക്ഷ സർക്കാരിലാണെന്നും അനുപമ പറഞ്ഞു.
സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ലെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയുള്ള ഏക പ്രതീക്ഷ സർക്കാരിലാണെന്നും അനുപമ പറഞ്ഞു.