സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്നു ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്.

ആ​ളു​ക​ള്‍ ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ന് വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ഇ​ത് ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് എ​തി​രാ​ണെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.

യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി തേ​ടി ഒ​രു അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗം ന​ല്‍​കി​യ അ​പേ​ക്ഷ നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

ഇ​ന്‍റ​ര്‍​നെ​റ്റി​ലോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലോ ഒ​രു വീ​ഡി​യോ​യോ ലേ​ഖ​ന​മോ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് ക്രി​യാ​ത്മ​ക സ്വാ​ത​ന്ത്ര്യ​മാ​യും ക​ണ​ക്കാ​ക്കാം.

എ​ന്നാ​ല്‍ യുൂ​ട്യൂ​ബ് വീ​ഡി​യോ​ക​ള്‍ ഒ​രു നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്തി​ക​ള്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്താ​ല്‍ വീ​ഡി​യോ അ​പ്ലോ​ഡ് ചെ​യ്ത ജീ​വ​ന​ക്കാ​ര്‍​ക്ക് വ​രു​മാ​നം ല​ഭി​ക്കും.

ഇ​ത് 1960ലെ ​കേ​ര​ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button