പുതിയ അക്രഡിറ്റേഷന്‍ നയം; രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനുമെതിരെ പ്രവര്‍ത്തിച്ചാല്‍ അംഗീകാരം നഷ്ടമാകും

ന്യൂഡല്‍ഹി: കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷന്‍ നയം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കി.

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും പൊതുക്രമത്തിനും മര്യാദയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തില്‍ ചേര്‍ത്തിട്ടുണ്ട്.

കൂടാതെ കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷന്‍ ദുരുപയോഗം ചെയ്താല്‍ അത് പിന്‍വലിക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അക്രഡിറ്റേഷന്‍ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള മറ്റ് പത്ത് വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്രപ്രവര്‍ത്തനേതര പ്രവര്‍ത്തനങ്ങള്‍, തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കല്‍, പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കില്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ സംഘടനയില്‍ നിന്ന് പുറത്തുപോയാല്‍ അക്രഡിറ്റേഷന്‍ സസ്പെന്റ് ചെയ്യാം.

സോഷ്യല്‍ മീഡിയയിലോ വിസിറ്റിംഗ് കാര്‍ഡുകളിലോ ലെറ്റര്‍ഹെഡുകളിലോ ‘ഇന്ത്യ ഗവണ്‍മെന്റ് അംഗീകൃതം’ എന്ന് പരാമര്‍ശിക്കുന്നതില്‍ നിന്ന് പുതിയ നയം പത്രപ്രവര്‍ത്തകനെ വിലക്കുന്നു.

പുതിയ നയം അനുസരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന് അര്‍ഹതയുണ്ട്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാല്‍ അക്രഡിറ്റേഷന്‍ സസ്പെന്‍ഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.

Related Articles

Back to top button