തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. ഡിസംബറില്‍ താരം വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, വരന് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് നിലനില്‍ക്കുകയാണ്. താരമോ അടുത്ത വൃത്തങ്ങളോ വരനെക്കുറിച്ച് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല.
450 വര്‍ഷം പഴക്കമുള്ള ജയ്പുര്‍ കോട്ടയും കൊട്ടാരവും വിവാഹചടങ്ങുകള്‍ക്കായി താരം ബുക്ക് ചെയ്തു കഴിഞ്ഞു. വളരെ ആഡംബരത്തോടെയാണ് വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കുക.
വിവാഹ തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹന്‍സികയുടെ വിവാഹം നടത്താന്‍ കൊട്ടാരത്തില്‍ മുറികള്‍ ഒരുക്കുകയാണെന്നും ജോലികള്‍ നടക്കുന്നുണ്ടെന്നും കൊട്ടാര വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സാംസ്കാരിക സമ്പന്നമായ നഗരത്തില്‍ അതിഥികള്‍ എത്തുന്നതിന് മുന്നോടിയായി ക്രമീകരണങ്ങൾ ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.