
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ച്ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തിലാണ് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. പകല്‍ സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജാഗ്രത നിര്‍ദേശമുണ്ട്.
കേരളത്തില്‍ അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സ് 12 ആണ്. പാലക്കാടാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം കൊല്ലം ജില്ലയിലെ പുനലൂരാണ്.
ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മിക്കയിടത്തും മഴ ലഭിച്ചിട്ടും ചൂടിന് കുറവില്ല. പകല്‍ പുറത്തിറങ്ങുന്നവര്‍ കൃത്യമായ മുന്നറിയിപ്പുകള്‍ പാലിക്കണം. നേരിട്ട് വെയിലടിക്കുന്ന എല്ലാ ജോലികളും നിര്‍ത്തണം.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കൈ പൂര്‍ണ്ണമായും മറയ്ക്കുന്ന ഗ്ലൗസ് ധരിക്കണം. അതേസമയം, ഏപ്രിലില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പറയുന്നത്.