കു​ട്ടി​ക​ൾ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ള്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി.

ഒ​ന്‍​പ​ത് മാ​സം മു​ത​ല്‍ നാ​ല് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ബി​ഐ​എ​സ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​യും വേ​ണ​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ, കു​ട്ടി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി​യും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. ചെ​റി​യ കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന ബൈ​ക്കു​ക​ളു​ടെ​യും സ്‌​കൂ​ട്ട​റു​ക​ളു​ടെ​യും വേ​ഗം മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കൂ​ട​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.

വേഗപരിധി ലംഘിച്ചാൽ 1,000 രൂപ പിഴയും ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഷനും ലഭിക്കും.

1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ നിയമങ്ങൾ നിർദേശിച്ചിരിക്കുന്നത്. നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഈ മാസം ആദ്യം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി കരട് നിയമങ്ങൾ പുറത്തിറക്കി. അന്തിമരൂപം പ്രാപിച്ചാൽ ഒരു വർഷത്തിനുശേഷം നിയമങ്ങൾ പ്രാബല്യത്തിൽ വരും.

Related Articles

Back to top button