#HOME ഡിലീറ്റഡ് സീന്‍: ജീവിതത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന ചാള്‍സ് ഒലിവര്‍ ട്വിസ്റ്റ്

ഓണത്തിന് ഒടിടി റിലീസായി എത്തി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹോം. ചിത്രത്തിലെ ഡിലീറ്റഡ് രംഗം പുറത്തു വന്നിരിക്കുകയാണ്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്,മഞ്ജു പിള്ള, നസ്ലിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

നസ്ലിന്‍ അവതരിപ്പിക്കുന്ന ചാള്‍സ് എന്ന കഥാപാത്രവും ദീപ തോമസ് അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍.

2021 ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റോജിന്‍ തോമസിന്റെത് തന്നെയാണ് ചിത്രത്തിന്റെ കഥ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം.

രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റര്‍.

2013 ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹോമിനുണ്ട്.

വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Related Articles

Back to top button