ഇംഗ്ലണ്ടിനെ പിന്നിലാക്കി സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ അഞ്ചാമത്

ന്യൂഡല്‍ഹി: ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്.

യു.കെ ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്താണ് ഉള്ളത്. ഇക്കൊല്ലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴുശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തുകൊല്ലം മുന്‍പ് ഇന്ത്യ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ പതിനൊന്നാമതായിരുന്നു. അന്ന് ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തും.

2021ലെ അവസാന മൂന്നു മാസങ്ങളിലെ പ്രകടനമാണ് യു.കെയെ മറികടക്കാന്‍ ഇന്ത്യയ്ക്കു തുണയായത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ ആറാംസ്ഥാനത്തേക്ക് തള്ളിയത്.

യു.എസ് ഡോളര്‍ ആധാരമാക്കിയാണ് റാങ്കു പട്ടിക തയ്യാറാക്കിയത്. അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നുള്ള ജി.ഡി.പി കണക്കുകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ആദ്യ പാദത്തിലും ഇന്ത്യ മികവു തുടരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button