കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ

തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത് സംഘടിക്കും.

കഴിഞ്ഞതവണ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ മേഖലാടിസ്ഥാനത്തിലായിരുന്നു മേള. രാജ്യാന്തര ചലച്ചിത്രമേളയുടെ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാന്‍ നീക്കമെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഡിസംബറില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

ചിത്രങ്ങള്‍ സെപ്റ്റംബര്‍ 10 നകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

രാജ്യാന്തര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേക്ക് സിനിമകള്‍ സമര്‍പ്പിക്കാം.

ആഫ്രിക്കന്‍, ലാറ്റിനമേരിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പരിഗണിക്കുക.

സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന അന്തർദ്ദേശീയചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ.

തിരുവനന്തപുരമാണ് മേളയുടെ സ്ഥിരംവേദി. എല്ലാ വർഷവും ഡിസംബർ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്.

Related Articles

Back to top button