ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. ഡിസംബർ 15 മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ഡിസംബര്‍ 15 മുതല്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.
എന്നാല്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍ ബാധകമായി തുടരുന്ന വിമാനസര്‍വീസുകളുടെ പട്ടികയിലുള്ളത്.
പക്ഷേ, നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍പ്പോലും നിലവിലെ എയര്‍ ബബിള്‍ പ്രകാരം അവിടങ്ങളിലേക്കുള്ള സര്‍വീസ് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് 19 ൻറെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുകയും വാക്‌സിൻ കവറേജ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രം ആലോചിക്കുന്നത്. ഈ വർഷം അവസാനം മുതൽ അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾ അനുവദിക്കുന്നതിനായി മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ രണ്ട് ദിവസം മുമ്പ് പറഞ്ഞു.