ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഐആര്‍സിടിസി അവസരമൊരുക്കുന്നു

തിരുവനന്തപുരം: വേനലവധിക്കാലത്ത് ഭാരതത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി ) അവസരമൊരുക്കുന്നു.

മേയ് 19ന് കൊച്ചുവേളിയില്‍  നിന്നും യാത്രതിരിച്ച് ഹൈദരബാദ് -ആഗ്ര,ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നിവിടങ്ങള്‍ സഞ്ചരിച്ച് 30ന് മടങ്ങിയെത്തുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ എസി 3 ടയര്‍ സ്ലീപ്പര്‍ എന്നീവ ചേര്‍ത്ത് 750 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, പോടന്നൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ നിന്നു കയറനാകും.

മടക്ക് യാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍ ,കോട്ടയം, കൊല്ലം, കൊച്ചുവേളി ഇവിടങ്ങളില്‍ ഇറങ്ങാനാകും. നോണ്‍ എസി ക്ലാസില്‍ ഒരാള്‍ക്ക് 22,900 രൂപയും തേര്‍ഡ് എസി ക്ലാസില്‍ 36,050 രൂപയുമാണ്.

രാത്രിസമയത്ത് എസി ഹോട്ടലുകളില്‍ താമസം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടേയും സേവനം യാത്ര ഇന്‍ഷ്വറന്‍സ് എന്നിവ ഒരുക്കുന്നു.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും തിരുവനന്തപുരം 8287932095,എറണാകുളം 8287932082,കോഴിക്കോട് 8287932098 കോയമ്പത്തൂര്‍ 9003140655 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button