
പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 31 വരെ
തിരുവനന്തപുരം; ഓണ വിപണിക്ക് ആലങ്കാരമായി ചക്ക വിഭവങ്ങളുമായുള്ള കാർഷിക ചന്ത ശ്രദ്ധേയമാകുന്നു. സിസ്സയുടേയും, ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ചക്ക കൃഷി ചെയ്യുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ചക്ക വിപണി ഒരുക്കിയിരിക്കുന്നത്.
ചക്ക കൊണ്ട് ഉണ്ടാക്കിയ വ്യത്യസ്ത വിഭവങ്ങളായ ചക്ക പായസമേള, ചക്ക കോഴിക്കോടൻ ഹൽവ, ചക്ക ബജി, ചക്ക ചില്ലി, ചക്ക ജാം. ചക്ക പുട്ടും മീൻ കറിയും, ചക്ക ദോശയും, കുട്ടനാടൻ മീൻ കറിയും, ചക്ക വറ്റൽ, ചക്ക ഉപ്പേരി, ചക്കക്കുരു ചമ്മന്തി, ചക്ക ഐസ്ക്രീം, ചക്ക പുട്ട് പൊടി, ചക്ക സ്ക്വാഷ്, വരിക്ക ചക്ക അട, കൂഴ ചക്ക അട, ചക്ക അവിച്ചതും കാട്ടു ചമ്മന്തിയും ഉൾപ്പെടെയുള്ള വിഭവങ്ങളും ലഭിക്കും.
കൂടാതെ ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന വിവിധ ഇനം പ്ലാവിൻ തൈകളുടെ പ്രദർശനവും, വിൽപ്പനയും ഇവിടെ ഉണ്ട്. രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഗംഗാബോൽണ്ടം തെങ്ങിൻ തൈകൾ, രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന വിവിധ ഇനം മാവുകൾ, തുടങ്ങിയവയുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 31 വരെയാണ് പ്രദർശനം.