തിരുവനന്തപുരം: കെ സുധാകരനെ പുതിയ കെപിസിസി അധ്യക്ഷനായി കോണ്ഗ്രസ് ദേശീയ നേതൃത്വം നിയമിച്ചു.
തീരുമാനം രാഹുൽ ഗാന്ധി നേരിട്ട് സുധാകരനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
സുധാകരനോട് ഗ്രൂപ്പുകൾക്ക് താത്പര്യക്കുറവായിരുന്നെങ്കിലും ഹൈക്കമാൻഡ് ഇക്കാര്യങ്ങളൊന്നും പരിഗണിച്ചില്ല.
പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിന് സമാനമായാണ് സുധാകരനും പാർട്ടിയുടെ തലപ്പെത്തിത്തിയത്.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ട് സുധാകരന് അനുകൂലമായിരുന്നു.
ഇതിന് പുറമേ അണികൾക്കിടയിൽ സുധാകരനുള്ള സ്വീകാര്യതയും ഹൈക്കമാൻഡ് പരിഗണിച്ചു.
നേരത്തെ കെപിസിസി തലപ്പത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഉയർന്നുവന്നെങ്കിലും ഹൈക്കമാൻഡ് സുധാകരന് ഒപ്പം നിൽക്കുകയായിരുന്നു.