കേരളം ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി കമ്പനി ആഗോള പ്രശസ്തി നേടുന്നു

തിരുവനന്തപുരം: ഇന്റർനെറ്റ് യുഗത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സൈബർ കുറ്റവാളികളെ കണ്ടെത്തലും തടയലും.

വിദ്യാഭ്യാസം, ജോലികൾ, ആശുപത്രികൾ, ബാങ്കുകൾ, സർക്കാരുകൾ, വ്യാവസായിക മേഖലകൾ തുടങ്ങിയ എല്ലാ സേവനങ്ങളും ഇൻറർനെറ്റ് വഴിയായപ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് ചിന്തിക്കുന്നവർക്ക്, ടെക്നോപാർക്ക് ആസ്ഥാനമായ മിറോക്സ് സൈബർ സെക്യൂരിറ്റി ആൻഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് പ്രതിരോധ പരിഹാരങ്ങളും സേവനങ്ങളുമായി വരുന്നു.

പ്രമുഖ മാർക്കറ്റ് റിസർച്ച് കമ്പനിയായ മാർക്കറ്റ് വാച്ച് ഡോട്ട് കോം നടത്തിയ സൈബർ ഡാറ്റ മോഷണം, സുരക്ഷാ അപകടസാധ്യത, വൈറസ് ആക്രമണം എന്നിവ തടയുന്നതിനെക്കുറിച്ചുള്ള പഠനത്തിൽ ഇന്ത്യയിലെ മികച്ച പത്ത് കമ്പനികളിൽ ഒന്നായി മിറോക്സിനെ തെരഞ്ഞെടുത്തു.

വിവിധ ദേശീയ, ബഹുരാഷ്ട്ര കമ്പനികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധ-പോലീസ് സേനകൾ എന്നിവയുടെ സൈബർ സുരക്ഷാ മാർഗ്ഗങ്ങൾക്കും നടപടികൾക്കും മേൽനോട്ടം വഹിക്കുകയും നുഴഞ്ഞുകയറ്റ ആക്രമണങ്ങൾ തടയുന്നതിനുള്ള സൈബർ സുരക്ഷാ തകരാറുകളും ഭീഷണികളും കണ്ടെത്തുന്നതിനും തടയുന്നതിനും അവരെ സഹായിക്കുകയും ചെയ്യുന്ന കമ്പനിയാണ് മിറോക്സ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓട്ടോമോട്ടീവ്, സ്പേസ് കമ്മ്യൂണിക്കേഷൻസ്, വ്യാവസായിക, റോബോട്ടിക് ഓട്ടോമേഷനുകൾ, എന്നിവയ്ക്കായി ഉപയോഗിക്കാനാകുന്ന നൂതന സൈബർ സുരക്ഷാ സാങ്കേതിക സേവനങ്ങൾ മിറോക്സ് നൽകുന്നു.

ഈ അതുല്യമായ ആശയങ്ങളും പുതുമകളുമാണ് അവരെ ആദ്യ പത്തിൽ ഒരാളായി പ്രതിഷ്ഠിച്ചത്.

ഇന്ന് കേരളത്തിലേയും ഇന്ത്യയിലേയും ഐടി വ്യവസായത്തിലെ ഏറ്റവും പ്രശസ്തമായ സൈബർ സുരക്ഷാ സേവന ദാതാവാണ് മിറോക്സ്.

കേരളത്തിലെ സൈബർ സുരക്ഷാ രംഗത്തെ മുൻനിര സ്റ്റാർട്ടപ്പ് കമ്പനിയാണ് മിറോക്‌സ്.

തുടക്കം മുതലേ, സൈബർ ലോകത്തെ സംരക്ഷിക്കുന്നതിന് ഇന്ത്യയിലെയും കേരളത്തിലെയും മറ്റ് കമ്പനികൾക്ക് മിറോക്‌സ് ഒരു മാതൃകയാണ്.

സൈബർ സുരക്ഷാ സൊല്യൂഷനുകളുടെ മേഖലയിൽ കൂടുതൽ പ്രൊഫഷണലുകളെയും കമ്പനികളെയും ആകർഷിക്കുന്നതിൽ അവരുടെ മികവും വളർച്ചയും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സൈബർ സുരക്ഷയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുവാനായി കമ്പനികൾ ഇപ്പോൾ കേരളത്തിൽ മിറോക്‌സിന്റെ പാതയാണ് പിന്തുടരുന്നത്.

കേരളത്തിൽ സൈബർ സുരക്ഷാ മേഖലയിൽ ബിസിനസും കരിയറും ആരംഭിക്കുന്നതിന് പുതിയ സ്റ്റാർട്ടപ്പുകൾക്കും മൾട്ടിനാഷണൽ കമ്പനികൾക്കും മിറോക്‌സ് ഒരു മാതൃകയായി എന്ന് നിസംശയം പറയാം.

തുടക്കകാലത്ത് ഈ മേഖലയിൽ കഴിവുള്ള ഐടി പ്രൊഫഷണലുകളുടെ അപര്യാപ്തത അന്താരാഷ്ട്ര നിലവാരവും സർട്ടിഫിക്കേഷനുമുള്ള ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിലേക്ക് നയിച്ചതായി സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് ബാബു പറഞ്ഞു.

അക്കാലത്ത്, സൈബർ സുരക്ഷയിലും എത്തിക്കൽ ഹാക്കിംഗിലും കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ അഞ്ചാമത്തെയും കമ്പനിയായിരുന്നു മിറോക്സ്.

CERT-IN അനുശാസിക്കുന്ന വിവിധ യോഗ്യതാ പരീക്ഷകളിൽ വിജയിച്ചതിന് ശേഷം, ഇന്ത്യാ ഗവൺമെന്റിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇന്ത്യ (CERT-IN) ആദ്യമായി കേരളത്തിൽ നിന്നും അംഗീകരിക്കുകയും എംപാനൽ ചെയ്യുകയും ചെയ്യുന്നത് മിറോക്സിനെ ആയിരുന്നു.

2014-ൽ ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ മിറോക്‌സ് അവരുടെ സേവനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചു.

സൈബർ സുരക്ഷാ ഓഡിറ്റിംഗ്, അസസ്‌മെന്റ്, സെക്യൂരിറ്റി ടെസ്റ്റിംഗ്, സൈബർ ഫോറൻസിക്‌സ്, പെനട്രേഷൻ ടെസ്റ്റിംഗ് സേവനങ്ങൾ, സുരക്ഷാ കൺസൾട്ടൻസി എന്നിവയാണ് മിറോക്സ് ഇപ്പോൾ പ്രധാനമായും നൽകിവരുന്നത്.

പുതിയ തരത്തിലുള്ള സുരക്ഷാ പരിശോധനാ രീതികളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു ഗവേഷണ-വികസന വിഭാഗവും ഈ മേഖലയിൽ മിറോക്സിനെ അദ്വിതീയമാക്കുന്നു.

സൈബർ സെക്യൂരിറ്റി മേഖലയിൽ മാനുവൽ ലോജിക്കൽ സെക്യൂരിറ്റി ടെസ്റ്റിംഗ് ഉപയോഗിച്ച് സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ സുരക്ഷാ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു കമ്പനിയാണ് മിറോക്സ്.

മാർക്കറ്റ് വാച്ച് ഡോട്ട് കോം റിപ്പോർട്ടും സമാനമായ നിരവധി സർവേകളും പഠനങ്ങളും വരും വർഷങ്ങളിൽ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ മിറോക്‌സിന്റെ മികച്ച വളർച്ചയാണ് പ്രവചിക്കുന്നത്.

Related Articles

Back to top button