കേരള ബ്യുട്ടിഷൻസ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി

തിരുവനന്തപുരം: തുടർച്ചയായ ലോക്ക് ഡൗൺ മൂലം രണ്ട് ലക്ഷത്തോളം വരുന്ന ചെറുകിട ഇടത്തരം ബ്യുട്ടി പാർലർ തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ.

കോവിഡ്‌ നിബന്ധനകൾ പാലിച്ചുകൊണ്ട് ബ്യുട്ടി പാർലറുകൾ തുറന്ന് പ്രവർത്തിക്കുവാൻ സർക്കാർ അനുമതി നൽകണമെന്നു ആവശ്യപ്പെട്ടു കേരള ബ്യുട്ടിഷൻസ് അസോസിയേഷൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കണ്ണ് കെട്ടികൊണ്ട് തലമുടി വെട്ടിയും മുഖം മേക്കപ്പ് ചെയ്തും പ്രതിഷേധിച്ചു.

സെക്രട്ടറി മഞ്ജു ഒ.എസ്, സംസ്ഥാന സെക്രട്ടറി സുമിത്ര ജയകുമാർ, ജയകുമാർ, വിഷ്ണു, സവിധ സുദർശൻ, പ്രവീണ എന്നിവർ സംസാരിച്ചു.

Exit mobile version