ലഹരി ഉപയോഗം വാട്സ് ആപ്പ് വഴി വിവരം അറിയിക്കാം; ‘യോദ്ധാവ്’ പദ്ധതിയുമായി കേരള പൊലീസ്

തിരുവനന്തപുരം: മയക്കു മരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും വര്‍ധിച്ച സാഹചര്യത്തില്‍ അത് തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കി കേരള പൊലീസ്.

ലഹരിക്കടിമപ്പെടുന്ന കുട്ടികളെയും യുവാക്കളെയും അതില്‍ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ വാട്സ്ആപ്പിലൂടെ അറിയിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 999 59 666 66 എന്ന നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങള്‍ നല്‍കാവുന്നതാണ്.

ശബ്ദ സന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നും കേരള പൊലീസ് അറിയിച്ചു.

Related Articles

Back to top button