ഓൺലൈൻ റിസർവേഷന് ഇളവുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം; പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിയ്ക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.

72 മണിയ്ക്കൂറിനും, 48 മണിയ്ക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% നവും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയിൽ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയിൽ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50% നവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും.

ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ള ക്യാൻസിലേഷൻ അനുവദിക്കില്ല. കെഎസ്ആർടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾയാത്രക്കാർക്ക് യാത്രാ തീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നൽകും.

ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘ ദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൽ ചെയ്യാനും സാധിക്കും.

4 പേരിൽ കൂടുതൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും.

അന്തർസംസ്ഥാന സർവ്വീസിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെഎസ്ആർടിസിയുടെ ലഭ്യമായ എല്ലാ സർവ്വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രരേഖയും ഐഡി കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം.

ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളിൽ 30 കിലോ മീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുകയുളളൂ.

Related Articles

Back to top button