തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഉത്സവ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളില്‍ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്‌സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ധനവ് ബാധകമാവുക.
ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഫ്‌ളെക്‌സി നിരക്ക് ഈടാക്കുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വര്‍ധനാകും ഉണ്ടാവുക. അതേസമയം ചൊവ്വ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും. അന്തര്‍ സംസ്ഥാന സര്‍വീസുകളിലാണ് നിരക്ക് കുറയുക.
അതേസമയം ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചു. എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക.
ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കായിരിക്കും ഇളവ് നല്‍കുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിന് ഉള്‍പ്പെടെ ബാധകമായിരിക്കും.
യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.