കുട്ടനാട്ടിൽ നെല്‍ക്കര്‍ഷകര്‍ ദുരിതത്തിൽ

ആലപ്പുഴ: സർക്കാർ മില്ലുടമകൾക്ക് നൽകുവാനുള്ള തുക നൽകാത്തതിനാൽ കുട്ടനാട്ടിലെ നെൽക്കർഷകർ വീണ്ടും പ്രതിസന്ധിയിൽ.

വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരണം നടക്കാത്തതിനെ തുടർന്ന് മിക്ക പാടശേഖരങ്ങളിലെയും നെല്ല് കെട്ടിക്കിടക്കുകയാണ്. മഴപെയ്യാൻ തുടങ്ങിയതോടെ കർഷകരുടെ ആശങ്കയും വർദ്ധിച്ചിരിക്കുകയാണ്.

16 കോടിയോളം രൂപയാണ് സർക്കാർ മില്ലുടമകൾക്ക് നൽകാനുള്ളത്. നൽകേണ്ട തുക നൽകി എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണം എന്നാണ് കർഷകരുടെ ആവശ്യം.

പലയിടത്തും കൊയ്തെടുത്ത നെല്ല് മഴയിൽ നനഞ്ഞു നശിക്കുന്ന അവസ്ഥയിലാണ്. ഇനിയും സംഭരണം വൈകിയാൽ നെല്ല് ചീഞ്ഞ് നശിച്ചുപോകുമെന്നാണ് കർഷകർ പറയുന്നത്.

കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും കിളി ശല്യം രൂക്ഷമാകുകയാണ് കൊയ്ത്തു നടക്കാത്ത പാടങ്ങളിൽ കിളികൾ വൻതോതിലുള്ള നഷ്ടമാണ് കർഷകർക്ക് വരുത്തുന്നത്.

പു​ന്ന​പ്ര കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ൽ തെ​ക്കേ പൂ​ന്തു​രം, നൂ​റ്റ​മ്പ​ത്, പൊ​ന്നാ​ക​രി തു​ട​ങ്ങി​യ ആ​യി​ര​ത്തി​ലേ​റെ ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് കി​ളി​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. കൊ​യ്യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കി​ളി​ക​ൾ ക​തി​രി​ൽ നി​ന്നും അ​രി​മ​ണി​ക​ൾ കൊ​ത്തി ​തി​ന്നു​ക​യാ​ണ്.

കി​ളി​ ശ​ല്യ​ത്തെ​പ്പ​റ്റി പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും കൃഷിഭവന്‍ ന​ട​പ​ടി​ എടുത്തില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.

പാ​ട​ശേ​ഖ​ര​ത്തിന്‍റെ പു​റം​ബ​ണ്ടി​ലെ ക​ര​കം കാ​ടു​ക​ളി​ലാ​ണ് കു​രു​വി ഇ​ന​ത്തി​ൽപ്പെ​ട്ട പ​ക്ഷി​ക​ൾ ചേ​ക്കേ​റു​ന്ന​ത്. കരകം കാട് വെട്ടിക്കളയണമെന്ന് കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നിരവധി തവണ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ർഷ​ക​ർ പ​റ​യു​ന്നു.

നേ​രം പു​ല​രു​മ്പോ​ൾ മു​ത​ൽ ഉ​ച്ച​വ​രെ​യും പി​ന്നീ​ട് വൈ​കീ​ട്ട് നാ​ല് മു​ത​ൽ സ​ന്ധ്യ​വ​രെ​യും തു​ട​ർച്ച​യാ​യി​ട്ടാ​ണ്​ ഇ​വ​യു​ടെ ശ​ല്യം. ഒ​ച്ച​ വെ​ച്ചും പ​ട​ക്കം ​പൊ​ട്ടി​ച്ചും തോ​ര​ണ​ങ്ങ​ൾ വ​ലി​ച്ച് ​കെ​ട്ടി​യും നെ​ൽ കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ കര്‍ഷകര്‍ പെടാപാട് പെടുന്നുണ്ടെങ്കിലും കി​ളി​ശ​ല്യ​ത്തി​ന്​ മാത്രം കു​റ​വി​ല്ല.

ക​ഴി​ഞ്ഞ ര​ണ്ടാം​ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രവും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. ഏ​ക്ക​റി​ന് 40,000 രൂ​പ​യാ​യി​രു​ന്നു ചെ​ല​വ്. ക​ട​വും കാ​ർഷി​ക വാ​യ്പയും എ​ടു​ത്താ​ണ് പ​ല​രും കൃ​ഷി​യി​റ​ക്കി​യ​ത്.

എ​ന്നാ​ൽ കൃഷി നഷ്ടത്തിലായതോടെ പ​ല​രു​ടെ​യും തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വാ​യ്പ മു​ട​ങ്ങി​യ​തി​നാ​ൽ പ​ലി​ശ​ ഇളവും കി​ട്ടു​ക​യി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തീ​ക്ഷ​യോ​ടെ പു​ഞ്ച കൃ​ഷി ആ​രം​ഭി​ച്ച​ത്. ന​ല്ല വി​ള​വാ​യി​രു​ന്നെ​ങ്കി​ലും കി​ളി​ശ​ല്യം രൂക്ഷമായതോടെ ക​ർഷ​ക​രു​ടെ പ്രതീക്ഷ​യു​ടെ ചി​റ​ക​റ്റു.

Exit mobile version