സൂറിച്ച്: ലോക ഫുട്ബോളിൽ ഏറ്റവും മൂല്യമേറിയ താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അർജന്റീനയുടെ ലയണൽ മെസിയോ ബ്രസീലിന്റെ നെയ്മറോ അല്ല.
ഫ്രാൻസിന്റെ യുവതുർക്കിയായ കൈലിയൻ എംബാപ്പെയാണ്. സ്വിസ് റിസർച്ച് ഗ്രൂപ്പ് ആണ് ലോക ഫുട്ബോളിലെ മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ആദ്യ 10 സ്ഥാനങ്ങളിലും റൊണാൾഡോ, മെസി, നെയ്മർ സൂപ്പർത്രയം ഇല്ലെന്നതും ശ്രദ്ധേയം. 1703 കോടി രൂപയാണ് എംബാപ്പെയുടെ ട്രാൻസ്ഫർ മൂല്യം.
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂണിയർ ആണ് രണ്ടാം സ്ഥാനത്ത്, 1539 കോടി രൂപ. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ജൂലൈ ഒന്നിനു ചേക്കേറാൻ ഒരുങ്ങുന്ന നോർവെയുടെ എർലിംഗ് ഹാലണ്ട് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.