എല്‍ഐസിയുടെ പ്രഥമ ഓഹരി വില 902 മുതല്‍ 949 രൂപ വരെ

ചെന്നൈ: എല്‍ഐസിയുടെ പ്രഥമ ഓഹരി വില 902 മുതല്‍ 942 രൂപ വരെ. ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 40 രൂപ ഇളവ് ലഭിക്കും. മേയ് നാലിന് ആരംഭിച്ച് ഒന്‍പതിന് ക്ലോസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 21,000 കോടി രൂപയുടേതാണ് ഐപിഒ.

റഷ്യ-യുക്രൈയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു. എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുള്ള അഞ്ചു ശതമാനം ഓഹരി വില്‍ക്കാനുള്ള തീരുമാനം 3.5 ശതമാനമായാണ് കുറച്ചത്.

എല്‍ഐസിക്ക് ആറു ലക്ഷം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

മറ്റ് മേഖലകളില്‍ വിറ്റഴിക്കല്‍ ഇഴയുന്നതിനാല്‍ എല്‍ഐസി വഴി നടപ്പുവര്‍ഷം പരമാവധി പണം സമാഹരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. എല്‍ഐസിയുടെ മൊത്തം ഓഹരിമൂല്യം 11 ലക്ഷം കോടി രൂപയില്‍നിന്ന് ആറ് ലക്ഷം കോടിയായി വെട്ടിക്കുറച്ചു.

Related Articles

Back to top button