അമേരിക്കയിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു

ഹ്യുസ്റ്റൻ: അമേരിക്കയിലെ ഹ്യുസ്റ്റനിൽ മലയാളി ഡോക്ടർ കാറപകടത്തിൽ മരിച്ചു. ഡോ. മിനി വെട്ടിക്കൽ (52) ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിൽ വച്ചായിരുന്നു അപകടം. ഡോ. മിനി ഓടിച്ചിരുന്ന എസ് യു വി യിൽ മോട്ടോർ സൈക്കിൾ വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മിനി മരിച്ചു.

ഡോ. മിനി ഹൂസ്റ്റണിലെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. നർത്തകി, മോഡൽ, ബ്ലോഗർ, ഫിറ്റ്നസ് ഗുരു തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഭർത്താവ് സെലസ്റ്റിൻ വെട്ടിക്കൽ. അഞ്ചു മക്കളുണ്ട്. സംസ്കാരം പിന്നീട്.

Exit mobile version