ദോഹ: സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയകളിൽ ചർച്ചകളിൽ നടന്നിരുന്നു.
ഇപ്പോഴിതാ ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ല. സാമാന്യ ധാരണയാണ് വേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് കാരണം ചോദ്യങ്ങളുടെ പ്രശ്നമാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമാണോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്.
“ഈ ചോദ്യത്തിന് കുഴപ്പമില്ല, അതുകൊണ്ട് തന്നെ ഉത്തരത്തിനും കുഴപ്പമുണ്ടാകാൻ ഇടയില്ല. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ” മമ്മൂട്ടി പറഞ്ഞു.
പുതിയ ചിത്രമായ റോഷാക്കിന്റെ ഗ്ലോബൽ ലോഞ്ചിംഗിനായി ദോഹയിൽ എത്തിയതായിരുന്നു മമ്മൂട്ടി.