
തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
‘മണിനാദം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ ജില്ലയിലെ യുവജന ക്ലബുകള്‍ക്ക് പങ്കെടുക്കാം.
18 നും 40 നും മദ്ധ്യേ പ്രായമുള്ള 10 പേരടങ്ങിയ ടീം അതാതു പ്രദേശത്ത് നാടന്‍പാട്ട് അവതരണം നടത്തി വീഡിയോ റിക്കോര്‍ഡ് ചെയ്ത് ജില്ലാ യുവജന കേന്ദ്രത്തില്‍ ഫെബ്രുവരി 15 ന് മുമ്പായി എത്തിക്കണം.
വീഡിയോ പെന്‍ഡ്രൈവിലോ സി.ഡിയിലോ കോപ്പി ചെയ്യാം. എം.പി 4 ആയി റിക്കോര്‍ഡ് ചെയ്യുന്ന വിഡിയോയുടെ സൈസ് ഒരു ജിബിയില്‍ താഴെയായിരിക്കണം.
പരമാവധി 10 മിനിട്ട് ദൈര്‍ഘ്യമാകാം. വീഡിയോയ്‌ക്കൊപ്പം ക്ലബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ലഭ്യമാക്കണം.
വീഡിയോകളുടെ പശ്ചാത്തലത്തില്‍ ”കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 22′ എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണമെന്ന് മെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയുമാണ് സമ്മാനം.
സംസ്ഥാനതലത്തില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെയായിരിക്കും സമ്മാനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2556740, 9847133866.