കൊച്ചി: എംബിബിഎസിന് ഇനി ഒറ്റ പരീക്ഷ. ഇന്ത്യയില്‍ പഠിച്ചവരും വിദേശത്തു പഠിച്ചവരും പ്രാക്ടീസ് ചെയ്യാന്‍ പൊതുയോഗ്യതാ പരീക്ഷ പാസാവണമെന്ന വ്യവസ്ഥ നടപ്പാകുന്നു.
ഇതോടെ വിദേശത്ത് പഠിച്ചവര്‍ക്ക് മാത്രമായി നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷന്‍ (എഫ്എംജിഇ) ഇല്ലാതാവും. നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷനാണ് (എന്‍.എം.സി) ഇതു നടപ്പാക്കുന്നത്. ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് പിജി പ്രവേശനവും നടത്തുന്നത്.
എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യണമെങ്കിലും നെക്സ്റ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം പാസാവണം. പ്രാക്ടീസ് ചെയ്യണമെങ്കില്‍ രണ്ടു ഘട്ട പരീക്ഷകളും പാസാവണം.
വിദേശത്തു നിന്ന് എംബിബിഎസ് നേടിയവരില്‍ എഫ്എംജിഇ വിജയിക്കുന്നവര്‍ കുറവാണ്. ഏറ്റവുമൊടുവില്‍ 24 ശതമാനമായിരുന്നു വിജയശതമാനം. 2020ല്‍ 14.68ശതമാനവും 2019ല്‍ 23.83 ശതമാനയിരുന്നു വിജയം.