
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിലേക്ക്.
ഓഗസ്റ്റ് രണ്ടിന് സെക്രട്ടറിയേറ്റ് ധർണ നടത്തും.
രണ്ടാം തീയതിയിലെ ധർണയിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളും മൂന്നിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ധർണ.
മറ്റ് ദിവസങ്ങളിൽ വിവിധ ജില്ലാ കമ്മിറ്റികൾ ധർണയിൽ പങ്കെടുക്കും.
ഓഗസ്റ്റ് എട്ടു വരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികൾ നടത്തും.
വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ വ്യാപാരി ദിനമായ ഓഗസ്റ്റ് ഒൻപതിന് സംസ്ഥാനത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും.
കടകൾ തുറക്കുന്ന വ്യാപാരികൾക്കെതിരെ സർക്കാർ കേസെടുത്താൽ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം ആരംഭിക്കും.
ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ ഏകോപന സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കും.
ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.
കൊവിഡ് അതിജീവന പാക്കേജിന്റ ഭാഗമായി സര്‍ക്കാരിനു നല്‍കിയിട്ടുള്ള ജിഎ്സ്ടി തുക തിരികെ നല്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.