
തിരുവനന്തപുരം: മഹാമാരി കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി സൈനിക കൂട്ടായ്മയായ ‘സപ്ത’.
ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 101 കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും പലവ്യഞ്ജനങ്ങളും പായസക്കിറ്റും പച്ചക്കറികളുമുൾപ്പെടെയുള്ള കിറ്റുകളും 165 കുട്ടികൾക്ക് നോട്ടുബുക്കുകളുൾപ്പെടെയുള്ള പഠനോപകരണങ്ങളുമാണ് നൽകുന്നത്.
ഇതിന്റെ വിതരണ ഉൽഘാടനം മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു.
സെക്രട്ടറിയേറ്റ് മന്ദിരത്തിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ പ്രതീകാത്മകമായി മൂന്ന് കുടുംബങ്ങൾക്ക് ഓണക്കിറ്റും രണ്ട് കുട്ടികൾക്ക് പഠനോപകരണങ്ങളും മന്ത്രി കൈമാറി.
ചെയർമാൻ അശോക് കുമാർ, വൈസ് ചെയർമാൻ ജയ് കുമാർ, അംഗങ്ങളായ രാജേന്ദ്രൻ, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.