ഏറ്റവും കൂടുതൽ അഴിമതിക്കാർ റവന്യു വകുപ്പിൽ

തി​രു​വ​ന​ന്ത​പു​രം: വിജിലൻസ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അഴിമതിക്കാർ റവന്യു വകുപ്പിൽ.

ക​ഴി​ഞ്ഞ അ​ഞ്ചു വർഷ​ത്തി​നി​ടെ വി​ജി​ല​ൻ​സ് ആൻഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​ടി​കൂ​ടാ​ൻ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 123 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി റ​വ​ന്യൂ വ​കു​പ്പി​ലാ​ണ്. 33 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഴി​മ​തി​യി​ൽ ര​ണ്ടാം സ്ഥാ​നം പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​നാ​ണ്, 15 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​വ​കു​പ്പി​ൽനി​ന്നു വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്. മൂ​ന്നാം സ്ഥാ​നം ന​ഗ​ര​കാ​ര്യ​വ​കു​പ്പി​നാ​ണ്, 11 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്നു പ​ത്തു പേ​രും വ​നം​വ​കു​പ്പി​ൽ നി​ന്ന് ആ​റ് പേ​രും നി​കു​തി വ​കു​പ്പി​ൽ നി​ന്നു ആ​റ് പേ​രും കൃ​ഷി വ​കു​പ്പി​ൽ നി​ന്ന് അ​ഞ്ച് പേ​രും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, എ​സ് സി, ​എ​സ് ടി ​വ​കു​പ്പ്, സ​ർ​വേ, ആ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി എ​ന്നീ വ​കു​പ്പു​ക​ളി​ൽ നി​ന്നു ര​ണ്ടു പേ​ർ വീ​ത​വും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ് വ​കു​പ്പ്, സ​ഹ​ക​ര​ണ​വ​കു​പ്പ്, തൊ​ഴി​ൽ, കെ​എ​സ്ഇ​ബി, പി​ആ​ർ​ഡി, കോ​ള​ജ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നി വ​കു​പ്പു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​യ​ത് കോ​ട്ട​യം ജി​ല്ല​യി​ൽ 20 പേർ. ര​ണ്ടാം സ്ഥാ​നം ഇ​ടു​ക്കി 14, പാ​ല​ക്കാ​ട് 12 പേരും അറസ്റ്റിലായി.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ ഒൻപതു പേ​ർ വീ​ത​വും കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് അഞ്ചു പേ​ർ വീ​ത​വും വ​യ​നാ​ട്ടി​ൽ മൂന്നു പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. 2016 മു​ത​ൽ 2021 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​ജി​ല​ൻ​സ് ക​ണ്ടെത്തി​യ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​ക​ളാ​ണി​ത്.

സം​സ്ഥാ​ന​ത്തെ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ത​ല​ശേ​രി എ​ന്നീ വി​ജി​ല​ൻ​സ് കോ​ട​തി​ക​ൾ 224 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ​യും അ​തി​നു ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലു​മാ​യി കോ​ട​തി ശി​ക്ഷി​ച്ച അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​മാ​ണ് 224.

തി​രു​വ​ന​ന്ത​പു​ര​ത്ത് 91 പേ​രും കോ​ട്ട​യ​ത്ത് 29 പേ​രും മൂ​വാ​റ്റു​പു​ഴ​യി​ൽ 23 പേ​രും തൃ​ശൂ​രി​ൽ 19 പേ​രും കോ​ഴി​ക്കോ​ട് 29 പേ​രും ത​ല​ശേ​രി​യി​ൽ 33 പേ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Exit mobile version