ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേർന്ന ഹൃദയങ്ങളിലേക്ക് അനുഭൂതിയുടെ അപൂർവ്വ ഭാവങ്ങളോടെ ഒരു ക്രിസ്മസ് കൂടി വരവായി.
മഞ്ഞുവീഴുന്ന രാത്രികളും നിഹാരം അണിഞ്ഞ പുലരികളും വിശുദ്ധിയുടെ മന്ത്രങ്ങൾ ഉരുവിടുമ്പോൾ നക്ഷത്ര ദീപങ്ങളും ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളങ്ങളും പ്രാർത്ഥനാ നിർഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു.
സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ഈ ക്രിസ്മസ് രാവിൽ സ്‌മൃതി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ക്രിസ്തുവിന് പിറക്കാൻ ഇടമൊരുക്കിയത് തൃശ്ശൂരിലെ സെൻറ് ജോസഫ് എന്ന സ്പെഷ്യൽ സ്കൂളിൽ ആയിരുന്നു.
സ്നേഹദൂത് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രിസ്മസ് സംഗീത ആൽബത്തിൽ mentally challenged ആയിട്ടുള്ള സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അന്തേവാസികളും ആണ് അണിനിരക്കുന്നത്.
റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഒരു കോളനിയിലെ ക്രിസ്മസ് ഒരുക്കത്തിൻറെ കഥ പറയുന്ന ഈ ക്രിസ്മസ് ഗാനത്തിൻറെ സംഗീതം നിർവഹിച്ചത് മനോഷ് അരിമ്പൂർ ആണ്. ബാൻഡ് റ്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണയ മനോഷ് ആണ്.
സംഗീത ആൽബത്തിൻറെ ദൃശ്യഭംഗി ചോരാതെ പകർത്തിയത് സുമേഷ് മുല്ലശ്ശേരിയും എഡിറ്റിംഗ് മഹേഷ് ലാൽ crowzone ഉം ആണ്.
നൃത്ത സംവിധാനം റിയാലിറ്റിഷോ വിന്നറും കൊറിയോഗ്രാഫറുമായ മധു ഫുഡ് ലൈറ്റ്, ആർട്ട് വർഗീസ്, മേക്കപ്പ് സൗമ്യഗോഷ്, കോസ്റ്റും അമരീഷ് സജീവ്, ടൈറ്റിൽ ഫ്രാങ്ക്‌സ്.
ടെക്നിക്കൽ സഹായം രേഷ്മ ശ്രീജുവും രശ്മിയും നിർവഹിച്ചു. അഭിനേതാക്കളായ രോഷ്നി സിംഗ്. ബേബി ദേവിക രാജീവ് എന്നിവർ അണിചേർന്ന സംഗീത ആൽബത്തിൻറെ ഗാനരചനയും സംവിധാനവും നിർവഹിച്ചത് ഫാഷൻ ഡിസൈനറായ സ്മൃതി സൈമൺ ആണ്.