ജാ​വ​ലി​നി​ൽ നീ​ര​ജ് ചോ​പ്ര​ക്ക് സ്വ​ർ​ണം

ടോ​ക്കി​യോ: 130 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​മാ​നം കാ​ത്ത് നീ​ര​ജ് ചോ​പ്ര. ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ത്‌​ല​റ്റി​ക്സി​ലെ ജാ​വ​ലി​നി​ൽ ഇ​ന്ത്യ സ്വ​ർ​ണം നേ​ടി.

അത്ലറ്റിക്സിൽ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര.

ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. 87.58 മീ​റ്റ​ർ എ​ന്ന ദൂ​ര​ത്തേ​ക്ക് ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ് നീ​ര​ജി​ന്‍റെ മെ​ഡ​ൽ നേ​ട്ടം.

ജാ​വ​ലി​ന്‍ ത്രോ ​ഫൈ​ന​ലി​ലെ ആ​ദ്യ ര​ണ്ട് റൗ​ണ്ടി​ലും പു​റ​ത്തെ​ടു​ത്ത മി​ക​വാ​ണ് നീ​ര​ജി​ന് ടോ​ക്കി​യോ​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ സ​മ്മാ​നി​ച്ച​ത്.

ആ​ദ്യ ശ്ര​മ​ത്തി​ല്‍ 87.03 മീ​റ്റ​ര്‍ ദൂ​രം എ​റി​ഞ്ഞ് ഒ​ന്നാ​മെ​ത്തി​യ നീ​ര​ജ് ര​ണ്ടാം ശ്ര​മ​ത്തി​ല്‍ 87.58 മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട് ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.

മൂ​ന്നാം ശ്ര​മ​ത്തി​ല്‍ 76.79 മീ​റ്റ​റെ താ​ണ്ടി​യു​ള്ളു​ലെ​ങ്കി​ലും അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് ഒ​ന്നാ​മ​നാ​യി ത​ന്നെ നീ​ര​ജ് യോ​ഗ്യ​ത നേ​ടി.

അ​വ​സാ​ന മൂ​ന്ന് റൗ​ണ്ടി​ലെ നീ​ര​ജി​ന്‍റെ നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും ശ്ര​മ​ങ്ങ​ളും ഫൗ​ളാ​യെ​ങ്കി​ലും നീ​ര​ജി​നെ വെ​ല്ലു​ന്ന ത്രോ ​മ​റ്റാ​രും പു​റ​ത്തെ​ടു​ത്തി​ല്ല.

Related Articles

Back to top button