പാസ്‌വേഡ് പങ്കുവയ്ക്കൽ തടയാന്‍ വീണ്ടും നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സിന്‍റെ പാസ്‌വേഡ് പങ്കിടലിനെ തടയാന്‍ കർശനമായി നടപടികൾ സീകരിക്കുന്ന വാർത്തകൾ ഇക്കൊല്ലം ആദ്യം മുതലെ കേട്ടു തുടങ്ങിയിരുന്നു. ആ പരിശ്രമത്തിന് ഇപ്പോൾ ഏറെക്കുറെ അന്തിമരൂപത്തിലെത്തിയിരിക്കുകയാണ്.

ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിലൂടെ ഒരു വലിയ പരിധി വരെ പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാനാവുമെന്നാണ് സ്ട്രീമിങ്ങ് വമ്പന്മാരായ നെറ്റ്ഫ്ലിക്സിന്‍റെ കണക്കുകൂട്ടൽ.

ഹോം നെറ്റ്‌വർക്കിൽ മാസത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഒരു ഉപകരണം “ചെക്ക് ഇൻ” ചെയ്യണമെന്നതാണ് നെറ്റ്ഫ്ലിക്സിന്‍റെ പുതിയ വിശദീകരണം.

ഒരിക്കൽ നിങ്ങൾ വീട്ടിലുളള വൈഫൈ കണക്ഷണിലൂടെ ലോഗിന്‍ ചെയ്താൽ പിന്നീടുള്ള ഒരോ 31 ദിവസം കൂടുമ്പോൾ നിങ്ങൾ റീ സൈന്‍ ഇന്‍ ചെയ്യണം എന്നർത്ഥം.

അതായത് നിങ്ങളുടെ മാതാപിതാക്കളുടെ നെറ്റ്ഫ്ലിക്സ് പ്ലാൻ ഉപയോഗിക്കുന്ന ഒരു കോളെജ് വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾ മാസത്തിലൊരിക്കൽ വീട്ടിലേക്ക് പോകുകയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ കൊണ്ടുവരികയും വൈഫൈയിൽ “ചെക്ക് ഇൻ” ചെയ്യണമെന്നർത്ഥം. എന്നാൽ മാത്രമെ ഉപയോഗിക്കാനാവു.

ആരാണോ അക്കൗണ്ട് എടുത്തിട്ടുള്ളത് അവരുടെ ഹോം വൈഫൈയിൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് റീ സൈൻ ഇൻ ചെയ്യണം. വീടിനു പുറത്തെ നെറ്റ്‌വർക്കിൽ നിന്ന് ഒരു അക്കൗണ്ട് സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡിവൈസ് വെരിഫൈ ചെയ്യാൻ നെറ്റ്ഫ്ലിക്സ് ആവശ്യപ്പെടും.

ഇ-മെയിൽ ഐഡിയിലേക്കോ മൊബൈൽ നമ്പരിലേക്കോ നെറ്റ്ഫ്ലിക്സ് അയക്കുന്ന ഒടിപി ഉപയോഗിച്ച് 15 മിനിട്ടിനുള്ളിൽ വെരിഫൈ ചെയ്യണം, വെരിഫിക്കേഷൻ പരാജയപ്പെട്ടാൽ ആരുടെ പേരിലാണോ അക്കൗണ്ട്, അവരിൽ നിന്ന് അധിക തുക ഈടാക്കും.

ഇത് പാസ്‌വേഡ് പങ്കുവെക്കുന്നതിനെ പൂർണമായി തടയുന്നില്ലെങ്കിലും ചില നിയന്ത്രണങ്ങളുണ്ടാവും. അനധികൃത അക്കൗണ്ടുകൾ ഉപയോഗിച്ചാൽ പിഴയീടാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഈ രീതി പ്രാവർത്തികമാക്കാന്‍ സാധിച്ചാൽ മറ്റ് എല്ലാ സ്ട്രീമിംഗ് സേവനങ്ങളും ഇത് സ്വീകരിക്കാൻ തുടങ്ങും.

കാരണം അവർ ഇത് നെറ്റ്ഫ്ലിക്സ് പോലെ പരസ്യമായി പറയുന്നില്ലെങ്കിലും, അവരാരും അടിസ്ഥാനപരമായി ആളുകളുടെ പാസ്‌വേഡ് പങ്കിടാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും അത് എന്താകുമെന്ന് കണ്ടറിയാം.

Related Articles

Back to top button