ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ നിറ പുത്തരി പൂജ ഓഗസ്റ്റ് 16ന്

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നിറ പുത്തരി പൂജ ഓഗസ്റ്റ് 16ന് രാവിലെ 5.55നും 6.30നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.

നിറ പുത്തരി പൂജ രസീതുകൾ ക്ഷേത്ര കൗണ്ടറിൽ നിന്നും ലഭിക്കും. ട്രസ്റ്റിൻറെ വെബ് സൈറ്റ് വഴി ഓൺലൈൻ ആയും ബുക്ക്‌ ചെയ്യാവുന്നതാണെന്ന് സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു.

തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം.

തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു.

ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ ‘പൊങ്കാല മഹോത്സവം’.

ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്.

Related Articles

Back to top button