
തൃശൂര്‍: ഇനി മുതല്‍ ഓരോ വര്‍ഷവും ക്ലാസുകളില്‍ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷെ അത് കുട്ടികള്‍ക്കുള്ളതല്ല. രക്ഷാകര്‍ത്താക്കള്‍ക്കുള്ളതാണ്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.
പൊതുവിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലാണ് പുതുമയുള്ള നിര്‍ദേശമുള്ളത്. ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ തീരുമാനിച്ചു.
ഇതോടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍.സി.ഇ.ആര്‍.ടിയിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിര്‍ദേശിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫോക്കസ് ഗ്രൂപ്പുകള്‍ക്ക് രൂപം കൊടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെങ്കിലും 25ല്‍ കൂടുതല്‍ ഇതുവരെ ഒരു സംസ്ഥാനവും ഉണ്ടാക്കിയിട്ടില്ല.