137137 രൂപ നൽകി ഒഐസിസി ഓസ്ട്രേലിയ

മെൽബണ്‍: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 137–ാം ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി നടപ്പാക്കിയ 137 രൂപ ചലഞ്ചിൽ ഒന്നാം ഘട്ടമായി 1,37,137 രൂപ നൽകി ഒഐസിസി ഓസ്ട്രേലിയ.

ഓസ്ട്രേലിയയിലെ കോൺഗ്രസ് അനുഭാവികളിൽ നിന്നും പ്രവർത്തകരിൽ നിന്നും പിരിച്ച തുക ഒഐസിസി നാഷനൽ പ്രസിഡന്റ് ഹൈനസ് ബിനോയി, ഒഐസിസി സിഡ്നി കണ്‍വീനർ ഷൈബു സിഡ്നി എന്നിവർ ചേർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കൈമാറി. 

പ്രവാസികളുടെ സ്നേഹവും കരുതലും രാജ്യത്തിനും കോൺഗ്രസിനും വേണ്ട കാലഘട്ടമാണിതെന്ന് കെ. സുധാകരൻ പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ (സംഘടനാ ചുമതല), അഡ്വ. കെ. ജയന്ത്, മുൻ കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ, സജിമോൻ ജേക്കബ് സിഡ്നി എന്നിവർ പങ്കെടുത്തു.

മറ്റു രാജ്യങ്ങൾക്ക് മാതൃകയായ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ പ്രവർത്തനങ്ങൾക്ക് ഒഐസിസിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ എന്നിവർ പറഞ്ഞു. 

ആദ്യഗഡുവായ തുക സമാഹരിച്ചത് ഒഐസിസി വിക്ടോറിയ കമ്മറ്റിയാണ്. മെൽബണിൽ നാഷനൽ ഓർഗനൈസർ മാർട്ടിൽ ഉറുമീസ്, നാഷനൽ കൺവീനർ ടിജോ ജോസ്, സ്റ്റേറ്റ് കൺവീനർമാരായ പി.വി. ജിജേഷ്, ഹിൻസോ തങ്കച്ചൻ, ലിന്റോ ദേവസി, മനോജ് ഗുരുവായൂർ, ബോസ്കോ എന്നിവർ നേതൃത്വം നൽകി.

Exit mobile version