ഇ-​വാ​ഹ​ന​ങ്ങ​ൾ പെ​രു​കു​ന്നു; ഒ​രു വ​ർ​ഷ​ത്തി​നി​ടെ 455 ശ​ത​മാ​നം വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ-​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റേ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച വി​വി​ധ ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​യി ഇ-​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 2021 നി​ന്നും 2022 ആ​യ​പ്പോ​ഴേ​ക്കും 455 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നി​രി​ക്കെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ​ത്തി​ലേ​ക്ക് മാ​റേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി വി​വി​ധ ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

1.64 കോ​ടി വാ​ഹ​ന പെ​രു​പ്പ​മു​ള്ള സം​സ്ഥാ​ന​ത്ത് 1.48 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജം ഉ​പ​യോ​ഗി​ച്ച് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

2018 ൽ ​ത​ന്നെ ഇ-​വാ​ഹ​ന ന​യം പ്ര​ഖ്യാ​പി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നി​ട്ടി​റ​ങ്ങി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button