PWD റസ്റ്റ് ഹൗസുകളിൽ നവംബർ മുതൽ ഓൺലൈൻ ബുക്കിംഗ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകളിൽ നവംബർ ഒന്ന് മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

136 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച, നെയ്യാറ്റിൻകര പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന്റെയും പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് വകുപ്പിന്റെ 156 റസ്റ്റ് ഹൗസുകളിൽ പലതും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സരപരീക്ഷകളുൾപ്പെടെ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ റസറ്റ് ഹൗസുകളിൽ താമസ സൗകര്യമൊരുക്കും. റസ്റ്റ് ഹൗസുകളിൽ ഭക്ഷണശാലകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ രാജമോഹനൻ, വൈസ് ചെയർപേഴ്‌സൺ പ്രിയാ സുരേഷ്, വികസനകാര്യ ചെയർമാൻ കെ.കെ ഷിബു, വാർഡ് മെമ്പർ എന്നിവരും വിവിധ ജനപ്രതിനിധികളും പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button