മെൽബൺ: 2020 ൽ നഴ്സിംഗ് രജിസ്‌ട്രേഷൻ രംഗത്തു വരുത്തിയ മാറ്റങ്ങളെ തുടർന്ന് അനിശ്ചിതത്വത്തിലായ ഓസ്ട്രേലിയൻ നഴ്സിംഗ് മേഖല പുതിയ പഠന പ്രക്രിയയിലൂടെ നഴ്‌സുമാർക്ക് ഓസ്‌ട്രേലിയിലേക്ക് വരാൻ അവസരം ലഭിച്ചിരിക്കുന്നു .
IHM ന്റെ ക്യാമ്പസുകളിൽ ആരംഭിച്ചിരിക്കുന്ന Graduate Certificate In Advanced Nursing (GCAN) ഓസ്‌ട്രേലിയൻ നഴ്‌സിംഗ് പ്രാക്ടീസ് പൂർത്തീകരിക്കുന്നവർക്കു ഓസ്‌ട്രേലിയിൽ നിലവിലുള്ള Outcome Based Assesment (OBA) എന്ന പരീക്ഷ എളുപ്പത്തിൽ പാസാകാൻ സഹായകരമാകും.
നിലവിൽ വിദേശത്തു രജിസ്‌ട്രേഡ് നേഴ്സ് ആയിട്ടുളവർ OBA യുടെ ഭാഗമായിട്ടുള്ള ഒരു തിയറി പരീക്ഷയും (NCLEX) പ്രാക്ടിക്കൽ പരീക്ഷയും (OSCE) പാസായതിനു ശേഷം മാത്രമാണ് ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്‌ട്രേഷൻ ലഭിക്കുന്നത്.
ആറ് മാസത്തെ ഈ സ്പെഷ്യലൈസേഷൻ നഴ്സിംഗ് കോഴ്സിൽ നാലാഴ്ച വീതം നീണ്ടുനിൽക്കുന്ന OSCE പ്രെപറേഷനും ഹോസ്പിറ്റൽ പ്ലേസ്മെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ക്വാളിഫിക്കേഷനും ലഭിക്കും. അവശ്യമായിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനവും നൽകും.
സ്റ്റുഡന്റ് വിസക്ക് യോഗ്യരാകുന്നവർക്ക് ഓസ്ട്രേലിയയിലെ മറ്റു കോഴ്സുകൾ പഠിക്കുമ്പോൾ ഉള്ള എല്ലാ ആനുകൂല്യങ്ങൾക്കും 2022 ലെ പുതിയ നിയമ പ്രകാരം ഫുൾ ടൈം ജോലി ചെയ്തുകൊണ്ട് പഠിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു.
ഓസ്ട്രേലിയിൽ 8 മാസം വരെ സ്റ്റുഡന്റ് വിസയിൽ കഴിയാമെന്നുള്ളതും കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് മാസ്റ്റർ ഓഫ് നഴ്‌സിംഗ് കോഴ്‌സിലേക്ക് തുടർന്ന് പഠിക്കാൻ കഴിയും എന്നത് മറ്റൊരു പ്രതേകതയാണ്.
ഓസ്ട്രേലിയൻ നഴ്സിംഗ് രംഗത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (IHM). സഹോദര സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിംഗ് ഓസ്ട്രേലിയ (IHNA) ഈ സ്ഥാപനങ്ങൾ വഴി കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 17500 പരം നഴ്സുമാർ ഓസ്ട്രേലിയൻ നഴ്സിംഗ് ബ്രിഡ്ജിങ് പ്രോഗ്രാം പഠിച്ചു നഴ്സിംഗ് രജിസ്‌ട്രേഷൻ സ്വന്തമാക്കിയിട്ടുള്ളതായി IHM സിഇഒയും മലയാളിയുമായ ബിജോ കുന്നുംപുറത്ത് അറിയിച്ചു.
വ്യക്തമായ പരീക്ഷ പ്രെപറേഷൻ പ്രോഗ്രാമോ പരീക്ഷക്കു ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള കോഴ്സുകളോ ഇല്ലാത്തതിനാൽ ഈ രംഗത്ത് നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾക്കു ഇതോടെ പരിഹാരമാകുകയാണെന്നും ബിജോ പറഞ്ഞു.
വിവരങ്ങൾക്ക് www.ihm.edu.au വെബ്‌സൈറ്റ് സന്ദര്ശിക്കുകയോ +61411564409 നമ്പറിലേക്കു Whats App മെസ്സേജ് അയക്കുകയോ ചെയുക.