യുഎഇയിലേയ്ക്കുള്ള വിമാന സർവീസുകൾക്ക് തുടക്കം

കൊച്ചി: ഏറെ നാളത്തെ അനിശ്ചിതത്ത്വത്തിന് ശേഷം യു.എ.എയിലേയ്ക്കുള്ള യാത്രാവിമാനങ്ങൾക്ക് അനുമതി.

യുഎ അധികൃതരുടെ നിബന്ധനകളോടെയുള്ള അനുമതി ലഭിച്ച ആദ്യദിനം തന്നെ രണ്ട് വിമാന സർവീസുകൾ; എയർ അറേബ്യയും എമിറേറ്റ്‌സും വ്യാഴാഴ്ച സിയാലിൽ നിന്ന് പുറപ്പെട്ടു.

എയർ അറേബ്യ ജി9-426 വ്യാഴാഴ്ച പുലർച്ചെ 03.50 ന് 69 യാത്രക്കാരുമായി ഷാർജയിലേയ്ക്കും എമിറേറ്റസ് ഇ.കെ.531 രാവിലെ 10.30 ന് 99 യാത്രക്കാരുമായി ദുബായിലേയ്ക്കും പുറപ്പെട്ടു.

കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ എന്നിവയുമായുള്ള ഏകോപിത പ്രവർത്തനം കാരണമാണ് ആദ്യദിനം രാജ്യാന്തര പുറപ്പെടൽ സുഗമമാക്കാൻ കഴിഞ്ഞതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു.

മുഖ്യമന്ത്രിയുടേയും ബോർഡിന്റേയും നിർദേശാനുസരണം യുഎഇയിലേയ്ക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് സിയാൽ നിരന്തരമായി അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.

ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ അറിയിപ്പ് വന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റാപിഡ് -പിസിആർ സെന്റർ ഡിപ്പാർച്ചർ മേഖലയിൽ സ്ഥാപിക്കാൻ സിയാലിന് കഴിഞ്ഞു.

മറ്റ് നിബന്ധനകളോടെ യുഎഇയിലേയ്ക്കുള്ള യാത്രയ്ക്ക് അനുമതി ലഭിച്ച ആദ്യ ദിനം തന്നെ രണ്ട് വിമാന സർവീസ് നടത്താൻ കഴിഞ്ഞതായി സുഹാസ് കൂട്ടിച്ചേർത്തു.

നിലവിൽ ലഭ്യമായ സമയക്രമം അനുസരിച്ച് എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകൾ നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 3.30 ന് വന്ന് 4.40 ന് മടങ്ങും. രണ്ടാമത്തേത് വൈകീട്ട് 6.40 ന് വന്ന് 7.20 ന് മടങ്ങും.

എമിറേറ്റസ് എല്ലാദിനവം സർവീസുകൾ നടത്തും. എമിറേറ്റ്‌സ് വിമാനം രാവിലെ 8.44 ന് വന്ന് 10.30 ന് മടങ്ങും.

എതിഹാദ്, ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നി ഉടനെ സർവീസുകൾ തുടങ്ങും.

യുഎഇ അധികൃതർ നിലവിൽ ഉപാധികളോടെയാണ് ഇന്ത്യാക്കാർക്ക് യാത്രനുമതി നൽകിയിട്ടുള്ളത്. താമസ വിസയുള്ളവരും രണ്ട് ഡോസ് വാക്‌സിന് യു.എ.ഇയിൽ നിന്ന് എടിത്തിട്ടുള്ളവർക്കുമാണ് അനുമതി.

ഇവർ ജിഡിആർഎഫ്എ / ഐസിഎ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂർ പ്രാബല്യമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പടെൽ വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പിസിആർ നെഗറ്റീവ് സർട്ടീഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

Related Articles

Back to top button