തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് വര്‍ധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസല്‍ വില 100 രൂപ കടന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിന് ഡീസല്‍ വില നൂറ് രൂപ കടന്നിരുന്നു. എന്നാല്‍ നവംബറില്‍ വില കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 14 പൈസയും പെട്രോളിന് 113 രൂപ 24 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111 രൂപ 28 പൈസയും ഡീസലിന് 98 രൂപ 29 പൈസയുമാണ് ഇന്നത്തെ വില.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 111 രൂപ 52 പൈസയും ഡീസലിന് 98 രൂപ 54 പൈസയുമായി. ഇന്നലെ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. ഒരു മാസത്തിനുള്ളില്‍ 25 രൂപയോളം കൂട്ടാനാണ് എണ്ണ കമ്പനികള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം.
ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. ഇതും രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. രാജ്യാന്തര ഉപരോധം വകവയ്ക്കാതെ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ക്രൂഡ് വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
മേയില്‍ ഈ കരാറില്‍ നിന്നുള്ള എണ്ണ കിട്ടി തുടങ്ങും. വില പിടിച്ചു നിര്‍ത്താന്‍ റഷ്യന്‍ എണ്ണ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധന വില വര്‍ധനവ് മറ്റെല്ലാ മേഖലയിലും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. പഴം, പഴക്കച്ചറി മുതല്‍ വിപണിയില്‍ എല്ലാത്തരം സാധനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്.