
കൊച്ചി: കടിഞ്ഞാണില്ലാതെ പെട്രോള്‍ വില വീണ്ടും കുതിക്കുന്നു. ഇന്ന് 30 പൈസയുടെ വര്‍ധനവോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയായി.
നൂറു രൂപ തൊടാന്‍ വെമ്പുന്ന ഡീസല്‍ വിലയാകട്ടെ ഇന്ന് വര്‍ധിപ്പിച്ചിട്ടില്ല. 96.47 രൂപയാണ് ഇന്നത്തെ തിരുവനന്തപുരത്തെ ഡീസല്‍ വില.
കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 94.97 രൂപയില്‍ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ വന്‍ വര്‍ധന ദൃശ്യമല്ലെങ്കിലും രാജ്യത്ത് ഇന്ധനവില കണ്ണടച്ച് തുറക്കുംമുമ്പ് കൂട്ടുന്ന അവസ്ഥയാണുള്ളത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില നിലവില്‍ 72 രൂപയ്ക്കു താഴെയാണ്.
ക്രൂഡ് വിലയില്‍ അല്പം ഇടിവ് സംഭവിച്ചെങ്കിലും മുന്നോട്ട് കുതിച്ച ഇന്ധനവില പിന്നോക്കം പോയില്ല. കഴിഞ്ഞ മാസം 24 നാണ് സംസ്ഥാനത്ത് ആദ്യമായി സാധാ പെട്രോള്‍ വില നൂറ് കടന്നത്.
പിന്നീട് ഇതുവരെ പെട്രോളില്‍ മാത്രമുണ്ടായത് നാല് രൂപയിലധികം വര്‍ധനയാണ്.
തിരുവനന്തപുരം ജില്ലയിലെ പാറശാലയിലും ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലകളായ പൂപ്പാറയിലും സമീപ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ 24ന് പെട്രോള്‍ വില നൂറ് മറികടന്നത്.
അതിനുശേഷം ഇന്നുവരെ തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 4.10 രൂപ വര്‍ധിച്ചപ്പോള്‍ ഡീസല്‍ വില 1.65 രൂപയും കൂടി.
ഇക്കാലയളവില്‍ കൊച്ചിയില്‍ പെട്രോളിന് 4.08 രൂപയും ഡീസലിന് 1.65 രൂപയും കൂടി.